ബഹ്‌റൈൻ ടുറിസം വളർച്ചയുടെ പാതയിൽ ;ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ജാ​ഫ​ർ അൽ സൈ​റാ​ഫി

മനാമ :ര​ണ്ട് വ​ർ​ഷ​മാ​യി ടൂ​റി​സം മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ജാ​ഫ​ർ അ​ൽ സൈ​റാ​ഫി. 2022-2026 കാ​ല​യ​ള​വി​ൽ ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് വ​ള​ർ​ച്ച ബഹ്‌റൈൻ കൈ​വ​രി​ച്ചു. സാ​മ്പ​ത്തി​കത വീ​ണ്ടെ​ടു​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ 2022-2026 ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഉന്നമനം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നി​ൽ ഇ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്ക​വെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യക്തമാക്കിയത്.വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു​വും യോഗത്തിൽ പങ്കെടുത്തു കൂടാതെ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ബി.​സി.​സി.​ഐ) ചെ​യ​ർ​മാ​ൻ സ​മീ​ർ നാ​സ​ർ, ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഡോ. ​നാ​സ​ർ ഖാ​ഇ​ദി എന്നിവർ യോഗത്തിൽ പ​​ങ്കെ​ടു​ത്തു.എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യും ടൂ​റി​സം മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച് ടൂ​റി​സം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വ്യക്തമാക്കി . തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലും വ​രു​മാ​ന സ്രോ​ത​സ്സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ലും രാ​ജ്യ​ത്തി​ന്റെ ജി.​ഡി.​പി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ടൂ​റി​സം മേ​ഖ​ല​യു​ടെ സം​ഭാ​വ​ന നി​ർ​ണാ​യ​ക​മാ​ണ്. മ​റൈ​ൻ, സ്‌​പോ​ർ​ട്‌​സ് ടൂ​റി​സം വി​ക​സി​പ്പി​ക്കു​ക, ബീ​ച്ചു​ക​ൾ ന​വീ​ക​രി​ക്കു​ക, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, കൂ​ടു​ത​ൽ സാം​സ്കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ അ​ന്ത​ർ​ദേ​ശീ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ബ​ഹ്‌​റൈ​ന്റെ സ്ഥാ​നം വ​ർ​ധി​പ്പി​ക്കും.
ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ സം​രം​ഭ​ങ്ങ​ളി​ലും പ​ദ്ധ​തി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​നും ബി.​ടി.​ഇ.​എ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഉണ്ടാകുമെന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു പറഞ്ഞു .