ട്രാഫിക് വാരാചരണത്തിൻ്റെ ഭാഗമായി നിയമം പാലിക്കുന്ന ഡ്രൈവർമാരെ ആദരിച്ചു ബഹ്‌റൈൻ ട്രാഫിക് വിഭാഗം

ബഹ്‌റൈൻ : ട്രാഫിക് വീക്കിന്റെ ഭാഗമായി ഡ്രൈവർമാരെ ആദരിച്ചു ജനറൽ ഡയറക്ടറേറ് ഓഫ് ട്രാഫിക് . ട്രാഫിക് വാരാചരണത്തിൻ്റെ ഭാഗമായി ആണ് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത് . അനുമോദന ചടങ്ങിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് ക്ലീൻ ട്രാഫിക് റെക്കോർഡിനൊപ്പം സമ്മാനങ്ങളും നൽകും . കോവിഡ് 19 പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ ഡ്രൈവർമാരുടെ വീട്ടിലെത്തി ആണ് അനുമോദനം നൽകിയത് . കൂടാതെ ബഹ്‌റൈൻ നാഷണൽ ഇൻഷുറൻസ് കമ്പനി ഡ്രൈവര്മാക്കു ഫ്രീ ആയി ഇൻഷുറൻസ് നൽകും