മനാമ : ബഹ്‌റൈൻ വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോക്ടർ ഷെയ്ക്ക് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ ഇന്ത്യൻ അംബാസിഡർ പീയുഷ് ശ്രീവാസ്തവയുമായി കൂടി കാഴ്ച നടത്തി . ഇന്ത്യ ബഹ്‌റൈൻ സംയുക്ത ഹൈ ജോയിന്റ് കമ്മിഷൻ യോഗം വിജയകരമായി സംഘടിപ്പിച്ചതിൽ അണ്ടർ സെക്രട്ടറി സന്തോഷം പ്രകടിപ്പിച്ചു . കോവിഡ് പ്രത്യാഘാതം നേരിടുന്നത് സംബന്ധിച്ചു എല്ലാ മേഖലകളിലും സഹകരണം വിപുലമാകാനുള്ള തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു . ഇരു രാജ്യങ്ങളും തമ്മിൽ നില നിൽക്കുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധം ഏറെ സഹൃദപരമാണെന്നും അണ്ടർ സെക്രട്ടറി കൂടിക്കാഴ്ചയിൽ പറഞ്ഞു