ബഹ്റൈൻ : ഗതാഗത ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബി പാരീസിലെ ലെ ബൊർഗെറ്റ് എയർ ഷോയിൽ ഡെപ്യൂട്ടി യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറിയും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഫ്എ) ആക്ടിംഗ് ഹെഡുമായ പോളി ട്രോട്ടൻബർഗുമായി കൂടിക്കാഴ്ച നടത്തി.വ്യോമയാന വ്യവസായ മേഖലയിലെ എഫ്എഎ പങ്കിനെ അൽ കഅബി പ്രശംസിച്ചു.സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുകൂട്ടരും അവലോകനം ചെയ്തു. അമേരിക്കയിലേക്ക് നേരിട്ട് വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങളും അവർ ചർച്ച ചെയ്തു.ബഹ്റൈൻ ഇന്റർനാഷണൽ എയർഷോ ഡയറക്ടർ യൂസിഫ് മുഹമ്മദ് മഹമൂദും യോഗത്തിൽ പങ്കെടുത്തു.