ടൂറിസം കെട്ടിട ഉ​ട​മ​ക​ൾ​ക്കും ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കുംമുന്നറിയിപ്പ്;നി​യ​മംലംഘിച്ചാൽ കടുത്ത ശിക്ഷയും പിഴയും നൽകേണ്ടി വരും

മ​നാ​മ: നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ടൂ​റി​സം കെട്ടിട ഉ​ട​മ​ക​ൾ​ക്കും ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കും ക​ടു​ത്ത ശി​ക്ഷ​യും ക​ന​ത്ത പി​ഴ​യും നൽകേണ്ടി വരും.സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യോ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യോ ചെ​യ്യും.
ഇത് കൂടാതെ ഉടമയ്ക്ക് ആ​റു​മാ​സം വ​രെ ത​ട​വും പ​ര​മാ​വ​ധി 30,000 ദീ​നാ​റി​ന്റെ പി​ഴ​യും ചു​മ​ത്താ​മെ​ന്നും പു​തി​യ നി​യ​മ ഭേ​ദ​ഗ​തി​ വ്യക്തമാക്കുന്നു. ടൂ​റി​സം സം​ബ​ന്ധി​ച്ച 1986ലെ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് ഹ​മ​ദ് രാ​ജാ​വ് ഉ​ത്ത​ര​വി​റ​ക്കി. മ​ന്ത്രി​സ​ഭ അം​ഗീ​കാ​ര​ത്തെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​യ​മം ഭേ​ദ​ഗ​തി ​ചെയ്യ്തിരിക്കുന്നത്.നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) ന​ട​പ​ടി​യെ​ടു​ക്കും. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാം. നി​യ​മം ലം​ഘി​ച്ചാ​ൽ ബി.​ടി.​ഇ.​എ ആ​ദ്യം രേ​ഖാ​മൂ​ല​മു​ള്ള മു​ന്ന​റി​യി​പ്പ് നൽകും . സ്ഥാ​പ​ന​ത്തി​ന് ടൂ​റി​സ്റ്റ് സൗ​ക​ര്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യി​ട്ടു​ള്ള കാ​റ്റ​ഗ​റി ത​രം​താ​ഴ്ത്തു​ക​യാ​ണ് അ​ടു​ത്ത ന​ട​പ​ടി. ​​മൂ​ന്നു മാസത്തേക്ക് ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റദ്ദാക്കും. ഗൗ​ര​വ​മു​ള്ള ലം​ഘ​ന​ങ്ങ​ൾ​ക്ക് സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​കയും ചെയ്യാം. നി​യ​മ ലം​ഘ​ന​ത്തി​ന്റെ കാ​ര​ണ​ങ്ങ​ൾ തി​രു​ത്തു​ന്ന​തു​വ​രെ പ്ര​തി​ദി​നം 100 ദീ​നാ​ർ എ​ന്ന നിരക്കിൽ പി​ഴ​യിടാക്കും.നിയമ ലം​ഘ​നം നടത്തിയവർ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​തേ ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​തി​ദി​നം 200 ദീ​നാ​ർ എ​ന്ന തോ​തി​ൽ പിഴ നൽകേണ്ടി വരും മൊ​ത്തം പി​ഴ 20,000 ദീ​നാ​റി​ൽ ക​വി​യാ​ൻ പാ​ടി​ല്ലെ​ന്നും ഭേ​ദ​ഗ​തി​യി​ൽ വ്യക്തമാക്കിയിരിക്കുന്നത്.