ഇലട്രോണിക്ക് ചെക്ക് സംവിധാനവുമായി ബഹ്‌റൈൻ

മനാമ : ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഇലക്ട്രോണിക്സ് ചെക്ക് സംവിധാനം നടപ്പിലാക്കും. 19 മുതൽ ഇ ചെക്ക് നിലവിൽ വരും ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.ബഹ്‌റൈൻ ഇലക്ട്രോണിക്സ് ചെക്ക് സിസ്റ്റം എന്നറിയപ്പെടുന്ന സംവിധാനത്തിന് ബെനിഫിറ്റ് കമ്പനിയാണ് മേൽനോട്ടം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഭാഗമായിട്ടാണ് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ അധികൃതർ അറിയിച്ചു.ബെനിഫിറ്റ് ആപ്പ് ചെക്കപ്പ് എന്നിവ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്കിൽനിന്ന് ഈ ചെക്ക് ബുക്കിന് അപേക്ഷിക്കാം.