ലിബിയക്ക് സഹായവുമായി ബഹ്‌റൈൻ . റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആദ്യ ഘട്ട സഹായങ്ങൾ അയച്ചു

ബഹ്‌റൈൻ : ലിബിയയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാകുവാൻ ബഹ്‌റൈൻ രാജാവിന്റെ നിർദ്ദേശപ്രകാരം റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന ആർഎച്ച്എഫ് ആദ്യ ഘട്ട സഹായങ്ങൾ അയച്ചു.ബഹ്‌റൈൻ രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യുവജനകാര്യങ്ങളുടെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഇതിന്റെ ഏകോപനം നടന്നത്. ഈ അവസരത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുടെ പിന്തുണയ്ക്കും ലിബിയൻ ജനതയെ സേവിക്കാൻ ഫൗണ്ടേഷനെ അനുവദിച്ചതിനും ഹിസ് എക്‌സലൻസി ഷെയ്ഖ് നാസർ നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ എയർപോർട്ടിലെ അവാൽ ലോഞ്ചിൽ വച്ച് ഇതിന്റെ വിശദവിവരങ്ങൾ അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തുടർച്ചയായ മാനുഷിക സംരംഭങ്ങൾ നൽകാനുള്ള ബഹ്‌റൈൻ രാജാവിന്റെ താൽപ്പര്യം അദ്ദേഹം എടുത്തുപറഞ്ഞു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിരന്തരമായ പിന്തുണയും ഈ സംരംഭത്തിന് ലഭിച്ചതായും .വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യവും മാനുഷികവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഐക്യദാർഢ്യം ഏകീകരിക്കാൻ ബഹ്‌റൈൻ ശ്രമിക്കുന്നതായും അദ്ദേഹം എടുത്തു പറഞ്ഞു.റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്ദും ഹിസ് മജസ്റ്റിയുടെ നിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞു സഹാങ്ങളുടെ കാർഗോ ഫ്ലാഗ് ഓഫ് വേളയിൽ ആർഎച്ച്എഫ് ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ ഷെയ്ഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്തനും സംബന്ധിച്ചു