ബഹ്റൈൻ : ബഹ്റിനിൽ തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 350 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി . ജൂലൈ 21 മുതൽ ആഗസ്റ്റ് മൂന്ന് വരെയുള്ള ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിലായി 1411 തൊഴിൽ പരിശോധനകൾ നടത്തി .അ നധികൃതമായി താമസിച്ച , തൊഴിൽ നിയമങ്ങൾ ലംഘിച്ച 100 പേരെ പിടികൂടി നാട് കടത്തിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വിവിധ തൊഴിലിടങ്ങളിൽ പരിശോധനകൾ ശക്തമാകുമെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി .