ബഹ്‌റൈൻ പ്രവാസി ശ്വേത പ്രണബ് മിസ്സിസ് കേരള 2022 ഗ്രാൻഡ് ഫിനാലെയിൽ സബ് ടൈറ്റിൽ വിജയി

കൊച്ചി : ബഹ്‌റൈൻ പ്രവാസിയും പ്രണബ് നായരുടെ പത്നിയുമായ ശ്വേത പ്രണബ് മിസ്സിസ് കേരള 2022 ഗ്രാൻഡ് ഫിനാലെയിൽ സബ് ടൈറ്റിൽ വിജയി. എസ്പാനിയോ ഇവെന്റ്റ്സ് സംഘടിപ്പിച്ച പരുപാടിയിൽ ഗ്രാൻഡ് ഫിനാലെയിൽ ഫൈനലിസ്റ്റായി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു , 2022 നവംബർ 30-ന് ആലപ്പുഴയിലെ കാംലോട്ട് കൺവെൻഷൻ സെന്റർ ഹോട്ടലിൽ വെച്ച് നടന്ന 32 മത്സരാർത്ഥികൾക്കിടയിൽ “ബ്യൂട്ടിഫുൾ ലിപ്‌സ്” എന്ന സബ്‌ടൈറ്റിൽ ശ്വേത വിജയം കരസ്ഥമാക്കി . പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ, ഡാലു കൃഷ്ണദാസ് കൊറിയോഗ്രാഫ്. മിസിസ് കേരളയുടെ ബ്രാൻഡ് അംബാസഡർ സജിനാസ് സലിമാണ് ഒരുക്കിയത്. നിലവിൽ ബഹ്‌റൈനിലെ ഫുഡ് വേൾഡ് ഗ്രൂപ്പിലെ ഹ്യൂമൻ റിസോഴ്‌സാണ് ശ്രീമതി ശ്വേത പ്രണബ്, . മോഡലിങ്ങും , വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതും ഏറെ ഇഷ്ടപെടുന്ന ശ്വേത കൂടാതെ കേരളത്തിൽ ആസ്ഥാനമായി ലേബൽ സ്വെച്ച എന്ന പേരിൽ സ്വന്തം ഓൺലൈൻ ഫാഷൻ ബോട്ടിക്കും നടത്തുന്നുണ്ട് . ഭർത്താവ് പ്രണബ് നായർ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡിൽ ഷിപ്പ് റിപ്പയർ മാനേജരാണ്. ഏക മകൻ വേദ് പ്രണബ് .