അജ്ഞാതൻ്റെ തട്ടിപ്പിന് ഇരയായി ബഹ്‌റൈൻ പ്രവാസി : വിമാന ടിക്കറ്റ്‌ പണം നഷ്ടമായി

gpdesk.bh@gmail.com

ബഹ്‌റൈൻ : റിഫയിൽ ഒരു ഇലെക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായി ബഹ്‌റൈൻ പ്രവാസി ആണ് കഴിഞ്ഞ വെള്ളിയാഴ്ച്ച അജ്ഞാതൻ്റെ തട്ടിപ്പിന് ഇരയായത് . നാട്ടിലേക്കുള്ള യാത്രക്കായി കുറഞ്ഞ നിരക്കിൽ ടിക്കറ്റ്‌ കിട്ടുമോ എന്നുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ അന്വേഷണം നടത്തിയിരുന്നു തുടർന്ന് ലിബിൻ എന്ന ഒരു വെക്തി അദ്ദേഹത്തിനെ സ്വയം പരിചയപ്പെടുത്തി ഫോണിൽ ബന്ധപ്പെട്ടിരുന്നു . മാർച്ച് പതിനാലിന് ബഹ്‌റൈൻ – കാലിക്കറ്റ് തിരിച്ചു ഏപ്രിൽ പത്തൊൻപത്തിനു കാലിക്കറ്റ് – ബഹ്‌റൈൻ ആയിരുന്നു ടിക്കറ്റ് ആവിശ്യപെട്ടതു . സംസാരത്തിൽ യാതൊരു സംശയവും തോന്നിയിരുന്നില്ല എന്ന് തട്ടിപ്പിന് ഇരയായ അദ്ദേഹം പറയുന്നു . ഹൂറയിലും മനാമയിലും ഉള്ള പ്രമുഖ ടിക്കറ്റിങ് സ്ഥാപനങ്ങളുടെ പേര് അജ്ഞാതൻ വിശ്വാസത്തിനായി പറഞ്ഞിരുന്നു . റിട്ടേൺ അടക്കം ആദ്യം 118 ബഹ്‌റൈൻ ദിനാറും പിന്നീട് 72 ബി ഡി യും തുകയായി നൽകണമെന്നും അദ്ദേഹത്തോട് ആവിശ്യപെട്ടു . സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പരസ്യങ്ങളും ചില വ്യക്തികളുടെ പരസ്യ വാചകങ്ങളുടെ വ്യക്തത എന്ന പോലെ അദ്ദേഹം ഇതും വിശ്വാസത്തിൽ എടുത്തു . അവസാനം ജി സി സി യിലുള്ള പ്രമുഖ വിമാന കമ്പനിയുടെ കുറഞ്ഞ ടിക്കറ്റ് നൂറ് ബി ഡി ക്ക് നൽകാമെന്നു പേയ്മെന്റ് നൽകിയാൽ ഉടൻ ടിക്കറ്റ് പ്രിന്റ് നൽകാമെന്നും അദ്ദേഹത്തിന് ഉറപ്പ് ലഭിച്ചു . പത്തൊൻപത്തിനു രാത്രി ഏഴു നാല്പത്തി അഞ്ചിന് ഒരു ഐ ബാൻ നമ്പർ നൽകി രണ്ടു ദിനാർ നൽകി അത് ഉറപ്പ് നൽകി . മുഴുവൻ കാശും നൽകിയാൽ മാത്രമേ ടിക്കറ്റ്‌ പ്രിന്റ് നൽകു എന്നും അജ്ഞാതൻ അറിയിച്ചു . തുടർന്ന് ബെനിഫിറ്റ് നമ്പറും നൽകി . മുഴുവൻ തുകയും നൽകി ,എന്നാൽ മണിക്കൂറുകൾ കഴിഞ്ഞും യാതൊരു മറുപടിയും ഇല്ലാത്തതിനാൽ കൂടുതൽ അന്വേഷണം നടത്തിയതിനു ഒടുവിലാണ് ഇത് തട്ടിപ്പാണ് എന്ന് മനസിലായത്  , സമാന രീതിയിൽ ഇതേപോലുള്ള തട്ടിപ്പിന് ഇതേ നമ്പറിൽ നിന്നും അജ്ഞാതൻ മുതിർന്നതായി മനസ്സിലായിരുന്നു . അതിനെ തുടർന്ന് റിഫാ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ചു പരാതി നൽകിയതായി അദ്ദേഹം ഗൾഫ് പത്രം ന്യൂസിനോട് പറഞ്ഞു.പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം കൊടുത്ത ഐ ബാൻ നമ്പറും ബെനിഫിറ്റ് നമ്പറും ഒന്നാണെന്ന് കണ്ടെത്തിയിരുന്നു . തന്നെ പോലെ മറ്റുള്ളവരും ഇതേപോലുള്ള അജ്ഞാതന്റെ തട്ടിപ്പിന് ഇരയാക്കരുതെന്നുള്ള പ്രാത്ഥനയിൽ ആണ് അദ്ദേഹം . പൊതു സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വിവിധ ആവശ്യങ്ങൾക്ക് മെസ്സേജ് ഇടുമ്പോൾ പേഴ്സണൽ ആയി ആ കാര്യം നടത്തിത്തരാം എന്ന് അറിയിക്കുന്നവരുടെ ഓഫറുകൾ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ കെ. ടി. സലിം അറിയിച്ചു. ബഹ്‌റൈൻ ഗവർമെൻറ്റ്‌ വിവിധ മേഖലകളിൽ നിയമപരമായി നൽകുന്ന ലൈസെൻസോടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ ചെറിയ ലാഭത്തിനായി പൊതു സോഷ്യൽ മീഡിയവഴി ഇതേപോലുള്ള കാര്യങ്ങൾ വിശ്വസിച്ചു വരുന്ന ഓഫറുകറുകളിൽ ജാഗ്രത പാലിക്കണമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.