മനാമ : ബഹ്റൈനിലെ അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് വൺ ഡേ ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്‌റിനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു രാവിലെ തുടങ്ങിയ യാത്ര വൈകുന്നേരം അന്ദലുസ് ഗാർഡനിൽ അവസാനിച്ചു . മുതിർന്നവരും കുട്ടികളുമായി 60 അംഗങ്ങൾ ട്രിപ്പിൽ പങ്കെടുത്തു. ഗ്രാൻഡ് മോസ്‌ക് , ബഹ്‌റൈൻ ഫോർട്ട് , ദുമിസ്താൻ ബീച്ച് , കർസകാൻ ഫോറസ്ററ്, ഡ്രാഗൺ റോക്ക്, ട്രീ ഓഫ് ലൈഫ്, കത്രീഡൽ ചർച്, ആലി പോട്ടറി എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ട്രിപ്പിൽ പങ്കെടുത്തവർക്കെല്ലാം രുചിയേറുന്ന ഭക്ഷണവും ഒരുക്കിയിരുന്നു. ഗ്രൂപ്പ് അഡ്മിൻമാരായ ഷജിൽ ആലക്കൽ, ശ്രീജിത്ത് ഫറോക്, വിഷ്ണു, ജയകുമാർ , രശ്മി അനൂപ് എന്നിവർ ട്രിപ്പിനെ നിയന്ത്രിച്ചു. ഇത്തരത്തിലൊരു ട്രിപ്പ് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ നന്ദിയും സ്നേഹവും ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്മിൻ പാനൽ അറിയിച്ചു.