ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയർന്നതിനെ തുടർന്ന് പുറം ജോലി ചെയുന്ന തൊഴിലാളികൾക്കായി ഏർപ്പെടുത്തുന്ന തൊഴിൽ നിയന്ത്രണം ഇന്ന് മുതൽ നിലവിൽ വന്നു . ഉച്ചക്ക് 12 മുതൽ വൈകിട്ട് നാലുമണി വരെ ആണ് നിയന്ത്രണം . ജൂലൈ ഒന്നു മുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമ ലംഘനം കണ്ടെത്തുവാൻ നിരവധി പരിശോധനകളും നടക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തിൽ കൂടാത്ത തടവുശിക്ഷയോ 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴയോ ചുമത്തും. രണ്ടു ശിക്ഷയും ഒരുമിച്ച് ലഭിക്കാവുന്നതാണ്. തൊഴിലുടമകളും തൊഴിലുടമകളും സ്ഥാപനങ്ങളും നിയമം കർശനമായി നടപ്പാക്കാൻ മുന്നോട്ടുവരണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻമുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു.2013 മുതലാണ് ബഹ്‌റിനിൽ ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയത്.