ബഹ്‌റൈൻ : തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപെടുത്താൻ അധികൃതർ നൽകി,സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്താൻ ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഔസാമ ബിന് അല് അബ്സിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികൾക്ക് അനുയോജ്യമായ കൂടുതൽ തൊഴിൽ അവസരങ്ങൾ സർക്കാരിന്റ പരിഗണയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു . കഴിഞ്ഞ കാലത്തു എൽ.എം.ആർ.എ ചില മേഖലകളിൽ പ്രായോഗികമായി സ്വദേശി വത്കരണം നടപ്പാക്കിയിരുന്നു. നിലവിൽ സ്വദേശികളെ കമ്പനികൾ എത്രത്തോളം ഉൾപ്പെടുത്തുന്നു എന്നറിയാനായി രാജ്യത്തെ കമ്പനികളിൽ ഇൻസ്പെക്ഷൻ ക്യാമ്പയിനുകളും നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു ,സ്വദേശികളെ ഉൾപ്പെടുത്താത്ത കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു , രണ്ടാം ഘട്ടം എന്ന നിലയിലാണ് പുതിയ നിർദേശം . മെയ് 2017 നു ശേഷം തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനായി എത്തുന്ന കമ്പനികൾക്ക് ഇത് ബാധകമാകും, ഇതനുസരിച്ചു കമ്പനികളിൽ സ്വദേശി വിദേശി അനുപാതം പരിശോധിക്കും ,സ്വദേശികൾ ഉൾപ്പെടാത്ത കമ്പനികൾക്ക് രണ്ടു വർഷത്തേക്ക് മുന്നൂറ് ബഹ്റാനിൻ ദിനാർ ഫീസായി നൽകണമെന്നും നിർദേശം ഉണ്ട്