മസ്കറ്റ് :ചെക്ക് തട്ടിപ്പ് കേസില്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലൻഅറസ്റ്റിൽ.ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്.യു.ഏ.ഇ യിൽ ന്നിന്നും ഒമാൻ വഴി രക്ഷപെടുന്നതിനിടയിൽ ഒമാനില്‍ വെച്ചാണ് ബൈജു അറസ്റ്റിലായത്.ഒമാൻ പോലിസ് അറസ്റ്റ് രേഖ പെടുത്തി ദുബൈ പോലിസിന് കൈമാറുക യായിരുന്നു. യു.ഏ.ഇ യിലെ അല്‍ ഐന്‍ ജയിലിലാണ് ബൈജു ഇപ്പോള്‍ ഉളളത്.കഴിഞ്ഞ മാസം സാമ്പത്തിക തട്ടിപ്പ് കേസിൽ ബഹറൈനിലും ബൈജു ജയ്ൽവാസം അനുഭവിച്ചിരുന്നു. തമിഴ്നാട് സ്വദേശിനി രമണിയുടെ പരാതിയിൽ ആയിരുന്നു ഇപ്പോഴത്തെ അറസ്റ്റ്.