ആവേശം വിതറിയ “ബാലോത്സവം” പുത്തൻ അറിവുകൾ നൽകി 

മനാമ: കുരുന്നുകൾക്ക് നാടൻ കളികളും നാട്ടറിവുകളും പകർന്നു നൽകിയ മലർവാടി “ബാലോത്സവം” ഏറെ ശ്രദ്ധേയമായി.  ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച “സമ്മർ ഡിലൈറ്റ് 2023 ” അവധിക്കാല ക്യാമ്പിൻ്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തിയത്. എൻറെ ലക്ഷ്യം, സൂക്ഷിച്ചു സൂക്ഷിച്ച്‌, കുപ്പിക്ക് വളയിടൽ, ഫ്ലിപ്പ് ബോട്ടിൽ, മിറർ വാക്ക്, ബലൂണും മിഠായിയും, ചാടിക്കടക്കാം, ബോൾ അറ്റ് ബാസ്ക്കറ്റ് തുടങ്ങിയ കളികൾ രസകരവും പുതുമയുള്ളതുമായിരുന്നൂ. ഹെന ജുമൈൽ, ഷഹീന നൗമൽ, അസ്റ അബ്ദുല്ല, റസീന അക്ബർ, സാജിദ സലീം, ഫാത്തിമ സാലിഹ്, സമീറ നൗഷാദ്,ബുഷ്‌റ അബ്ദുൽ ഹമീദ്, നൗറിൻ ഹമീദ്, ഷബീഹ ഫൈസൽ, വഫ ഷാഹുൽ ഹമീദ് എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ.
ബാലോത്സവത്തിൽ മെഹഖ്, സജ് വ, അവ്വാബ്, ഹാസിം, ഐറിൻ, ഹംദ, ഹാമി, ശിഫ, ഇമാദ്, ലിയാന മറിയം, ദേവാംഗ്, ഉമർ ശകീബ്, സയാൻ നിയാസ്, മുഹമ്മദ് താബിഷ്, ഷാദി റഹ്മാൻ, നജ്മി സജ്ജാദ് എന്നിവർ വിവിധ ഇനങ്ങളിൽ വിജയികളായി.
ഫ്രൻ്റ്സ് സോഷ്യൽ അസോസിേഷൻ പ്രസിഡൻ്റ് സഈദ് റമദാൻ നദ് വി, വൈസ് പ്രസിഡൻ്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, സമ്മർ ഡിലൈറ്റ് ട്രെയിനർമാരായ അൻസാർ നെടുമ്പാശ്ശേരി,  നുഅ്മാൻ വയനാട്, ക്യാമ്പ് കൺവീനർ ജാസിർ പി.പി, മൂസ കെ. ഹസൻ, അബ്ദുല്ല, റഷീദ സുബൈർ, ലൂന ഷഫീഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.