ബാനർജി നാടൻ പാട്ടുകളെ ഹൃദയങ്ങളിൽ സന്നിവേശിപ്പിച്ച കലാകാരൻ: സൗദി മലയാളി സമാജം.

By : Mujeeb Kalathil

ദമ്മാം: പാട്ടും വരയും പാതിയിൽ നിർത്തി വിടപറഞ്ഞകന്ന കലാകാരൻ പി.എസ്​ ബാനർജിയുടെ ഓർമ്മകളും, പാട്ടുകളും കോർത്തിണക്കി സൗദി മലയാളി സമാജം അനുസ്​മരണം സംഘടിപ്പിച്ചു. നാടൻ പാട്ടുകളെ ആസ്വദകരുടെ ഹൃദയത്തിലേക്ക്​ സന്നിവേശിപ്പിച്ച കലാകാരനാണ്​ പി.എസ്​ ബാനർജിയെന്ന്​ ചടങ്ങിൽ പ​െ-ങ്കടുത്തവർ പറഞ്ഞു.കുറഞ്ഞ കാലംകൊണ്ട്​ ആയിരക്കണക്കിന്​ വേദികളിലൂടെ, പാട്ടുകളിലുടെ ബാനർജി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു. അദ്ദേഹത്തി​െൻറ കാരിക്കേച്ചറുകളും,ചിത്രങ്ങളും പുതുരാഷ്​ട്രീയ ചിന്തയുടെ ചൂടുള്ള ചർച്ചകൾക്ക്​ ഇടയാക്കി.

മാധ്യമ പ്രവർത്തകൻ സാജിദ്​ ആറാട്ടുപുഴ പി .എസ്​ ബാനർജിയെക്കുറിച്ച്​ അനുസ്​മരണ പ്രഭാഷണം നടത്തി. മാലിക്​ മഖ്​ബൂൽ അധ്യക്ഷനായിരുന്നു. ഡോ: സിന്ധു ബിനു,ഖദീജ ഹബീബ്​, സഹീർ മജ്​ദാൽ, നവാസ്​ ചൂനാടൻ, സഹീർ കുണ്ടറ, നജ്​മുന്നിസ എന്നിവർ ഓർമ്മകൾ പങ്കുവെച്ചു.

ലതീഷ്​ചന്ദ്രൻ, കലേഷ്​, ഷിബുകൃഷ്​ണൻ, ജോസ്​, സഹീർ എന്നിവരടങ്ങിയ സംഘം ബാനർജി പാടി അനശ്വരമാക്കിയ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. ബിനു കുഞ്ഞ്​ സ്വാഗതവും,ലതീഷ്​ നന്ദിയും പറഞ്ഞു.