
മനാമ : ബഹ്‌റൈനിൽ കാർ ക്ലീനിങ് ജോലിയിൽ ഉപ ജീവനം നടത്തിയ ഫ്ലെക്സി വിസയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി മോഷറഫ് കുടൽ സംബന്ധമായ രോഗത്തിൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . നിലവിൽ രണ്ടോളം ഓപ്പറേഷന് അദ്ദേഹം വിധേനയായിരുന്നു . എന്നാൽ കടുത്ത പ്രമേഹം കാരണം കൽ മുറിച്ചു മാറ്റിയതിനെ തുടർന്ന് പര സഹായമില്ലാതെ അദ്ദേഹത്തിന് പ്രാഥമിക ആവിശ്യം പോലും നിറവേറ്റാനായിരുന്നില്ല . അദ്ദേഹത്തിന്റെ ദുരിതം മനസിലാക്കിയ
ടീം ഹോപ്പിൻ്റെ അംഗങ്ങൾ അദ്ദേഹത്തിൻ്റെ സഹായത്തിനായി എത്തുകയായിരുന്നു . കഴിഞ്ഞ ദിവസം അദ്ദേഹത്തിനെ നാട്ടിലേക്കു അയക്കാനുള്ള സഹായവും ഹോപ്പ് നൽകി . ആശുപത്രിയിൽ അഡ്മിറ്റ് ആയതുമുതൽ അദ്ദേഹത്തിനുള്ള ആവശ്യമായ സഹായങ്ങൾ നൽകാൻ ഹോപ്പിന്റെ പ്രവർത്തകർക്ക് സാധിച്ചു. കൂടാതെ ഇദ്ദേഹത്തിന്റെ തുടർചികിത്സയ്ക്ക് സാമ്പത്തിക സഹയം ഹോപ്പിന്റെ വൈസ് പ്രസിഡണ്ട് ഷാജി മൂതല കൈമാറ്റം ചെയ്തിരുന്നു . ഹോപ്പ് അംഗങ്ങളായ ഷാജി മൂതല,സാബു ചിറമേൽ, അഷ്‌കർ പൂഴിതല.എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുടുംബത്തോടൊപ്പം എത്തിച്ചേർന്ന മോഷറഫ് ടീം ഹോപിനെ ബന്ധപ്പെടുകയും”സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു .








