ബാവഹാര സെക്ഷൻ – 03 ഏഷ്യൻ ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിവൽ തായ്‌വാനിൽ നടത്തും

ബഹ്‌റൈൻ : മഹാഭാരതത്തിലെ കഥകൾ പറയുന്ന ബാവഹാര എന്ന നിർത്ത്യ പരുപാടി ഏഷ്യൻ ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിവലിന് അവതരിക്കാൻ അവസരം ലഭിച്ചെന്നു അധികൃതർ അറിയിച്ചു . കഴിഞ്ഞ രണ്ടു തവണ ബഹ്റൈൻ കൾച്ചറൽ ഹാളിൽ അവതരിപ്പിച്ച ഈ നിർത്താവിഷ്കാരം അവതരണ ശൈലികൊണ്ട് കൂടുതൽ വ്യത്യസ്തത കൈവരിച്ചിരിക്കുന്നു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആര്ട്ട് നേതൃത്വം നൽകുന്ന പരിപാടിയുടെ സംവിധാനം ഡോക്ടർ നിധി എസ് മേനോൻ നിർവഹിച്ചിരിക്കുന്നു . നാല്പത്തി അഞ്ചു മിനിറ്റോളം അവതരിപ്പിക്കുന്ന നിർത്ത പരുപാടിയിൽ ഇരുപത്തി അഞ്ചോളം പ്രവാസി കലാകാരൻ മാർ വിവിധ വേഷങ്ങൾ അവതരിപ്പിക്കും. നവംബർ മാസം ഇരുപത്തി ഒൻപതിന് തായ് വാനിൽ നടക്കുന്ന ഏഷ്യ ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിവൽ വേദിയിൽ അവതരണം നടക്കും . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആര്ട്ട് മാനേജിങ് ഡയറക്ടർ അമ്പിളികുട്ടൻ , ഹരീഷ് മേനോൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു