മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ സിത്ര അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു ജൂലൈ 26ന് രാവിലെ 7:30 മുതൽ 12:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രക്തസാമ്പിളിലൂടെ സിറം ക്രിയാറ്റിൻ , ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ, ട്രൈഗ്ലിസറൈസ് , യൂറിക് ആസിഡ്, എസ്‌ജിപിടി – എസ്ജിഒടി (കരൾ) ചെക്കപ്പുകൾ തികച്ചും സൗജന്യമായി നടത്തുന്നതാണ്. അതുകൂടാതെ ഒരു തവണ ഡോക്ടറെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും.
ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ എന്നിവ ടെസ്റ്റ് ചെയ്യുന്നവർ ചെക്കപ്പിന് ഫാസ്റ്റിംഗിൽ വരേണ്ടതാണ്.ബിഡികെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് ചുവടെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് രെജിസ്റ്റർ ചെയ്യാവുന്നതാണ്. https://surveyheart.com/form/668ccea6f70f421902e86756
കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.