ഡബ്ലിന്‍: അയര്‍ലണ്ടിലെ 5 രക്ഷിതാക്കളില്‍ ഓരോരുത്തരും കുട്ടികളുടെ ഭക്ഷണക്രമങ്ങള്‍ ശ്രദ്ധിക്കാത്തവരെന്ന് സര്‍വേ ഫലം. പ്രഭാത ഭക്ഷണം കഴിക്കുന്ന 3 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പോഷകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണമല്ല നല്‍കുന്നതെന്നും സര്‍വേയിലൂടെ എടുത്തു പറയുന്നു. ഫ്രൂട്ട് ജൂസ് മാറ്റേഴ്സ് നടത്തിയ പഠനത്തിലാണ് കുട്ടികളുടെ ആരോഗ്യവും-ഭക്ഷണക്രമവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്.
പഠിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിതലത്തില്‍ ചെയ്യുന്ന ജോലികള്‍ കൃത്യമായി നടത്താന്‍ സഹായകമാകുന്ന വിറ്റാമിനുകള്‍ പഴം-പച്ചക്കറികളില്‍ നിന്നുമാണ് ലഭിക്കുന്നത്. വിറ്റാമിന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് എല്ലാ ദിവസവും ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് ഓറഞ്ച് ജൂസ് എങ്കിലും നല്‍കണം. ബുദ്ധി വികാസത്തിനും, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കാനും ഏറ്റവും നല്ല ഭക്ഷണങ്ങള്‍ പച്ചക്കറികളാണ്.
മധുരപാനീയങ്ങള്‍ ശീലമാക്കിയവര്‍ രക്ഷിതാക്കള്‍ അതില്‍ നിന്നും പിന്തിരിപ്പിച്ച് പകരം വിവിധ തരത്തിലുള്ള ജൂസ് കുടിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ കുട്ടികളുടെ ഭക്ഷണക്രമം ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍ പില്ക്കാലത്ത് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് സര്‍വേ ഫലങ്ങള്‍. ‘ബ്രേക്ക്ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍’ എന്ന തലക്കെട്ടോടെയാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്. പ്രഭാത ഭക്ഷണം കുട്ടികളുടെ ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തങ്ങളെയും ബാധിക്കുമെന്നതിനാല്‍ രക്ഷിതാക്കള്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്കാന് ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.