മനാമ : ബഹറിനിലെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായ ബഹ്‌റൈൻ ഫിനാൻസ് കമ്പനി കേരളത്തിൽ പ്രളയ കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാനായി സി എസ് ആർ ആക്ടിവിറ്റിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പത്തി അഞ്ചു ലക്ഷം രൂപ സംഭാവനയായി നൽകുമെന്നു കമ്പനി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു , കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹറിനിൽ നിന്നും സൗ ജന്യമായി പണം അയക്കാനുള്ള പ്രത്യേക ഡിസ്‌കൗണ്ട് സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും അധികൃതർ അറിയിച്ചു.ബഹ്‌റൈൻ ഫിനാൻസ് കമ്പനി ജനറൽ മാനേജർ പാൻസിലി വർക്കി.ഹെഡ് ഓഫ് ട്രഷറി ലെനി പി മാത്യു , ഹെഡ് ഓഫ് ഡീലിങ് സോമനാഥൻ കുളങ്ങരേത് , ഹെഡ് ഓഫ് റീറ്റെയ്ൽ ആൻഡ് സെയിൽസ് ദീപക് നായർ , ഹെഡ് ഓഫ് കോപ്പറേറ്റ് ബിസിനസ് റോജർ മെനെസിസ് എന്നിവർ വാർത്ത സമ്മേള നത്തിൽ പങ്കെടുത്തു