നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ന്റെ ഭരതനാട്യം രംഗപ്രവേഷം

ഒമാൻ : നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ന്റെ ഭരതനാട്യം രംഗപ്രവേഷം സലാലയിൽ നടന്നു.ഗുരു ശ്രീമതി ശില്പ ജോൺ (M A ഭരതനാട്യം) ന ശിഷ്യണത്തിൽ പതിനാറു കുട്ടികളാണ് വേദിയിൽ ഭരതനാട്യം രംഗ പ്രവേശം കുറിച്ചത്.സലാല ഒമാനി വിമൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ പ്രസിഡന്റ് രാകേഷ്കുമാർ ജാ തിരി തെളിച്ചു. ഒപ്പം Dr. അബുബക്കർ സിദ്ധിഖ്(ഇന്ത്യൻ സ്കൂൾ പ്രസിഡന്റ്‌ ), K. P കരുണൻ( മലയാള വിഭാഗം കൺവീനർ ),CV സുദർശനൻ, ശ്രീജികുമാർ(NSS, പ്രസിഡന്റ്‌ സലാല),സിജോയ് പേരാവൂർ(കൈരളി സലാല ജനറൽ സെക്രട്ടറി ), Dr. സമീറ സിദ്ധിഖ്(ദോഫർ യൂണിവേഴ്സിറ്റി പ്രൊഫസർ ),നിർത്താഞ്ജലി ഫൗണ്ടർ ശ്രീ ബിജു എന്നിവർ മുഖ്യതിഥികൾ ആയിരുന്നു.അനിദാസ്, അരുൺ രാജ്, അരുൺ മുരളി,പിങ്കി പ്രാഭിൻ, സൗമ്യ ബബിൽ, റെമിഷ വിപിൻ ദാസ്,വൃന്ദ അനിൽ, പാർവതി, കൃഷ്ണ ദാസ്, നസ്രിൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു,ഇരുന്നൂറ്റി അമ്പതോളം ആളുകൾ പങ്കെടുത്തു.