ബിഗ് ബാഷ് ക്രിക്കറ്റ്‌ സീസൺ -3 റെജിസ്ട്രേഷൻ ആരംഭിച്ചു

ഒമാൻ : സോഹാർ ഇലവൻ ക്രിക്കറ്റ് ക്ലബ്‌ നടത്തുന്ന മൂന്നാമത് Big Bash Cricket ടൂർണമെന്റ് ജനുവരി 20 ആം തീയതി ഫലജിലെ മൂന്ന് ഗ്രൗണ്ടിലായി നടത്തപെടുമെന്ന് ടൂർണമെന്റ് കൺവീനർ റമീസ് അരിയിലകത്തു അറിയിച്ചു.ടൂർണമെന്റിലേക്കുള്ള ടീം റെജിസ്ട്രേഷൻ ആരംഭിച്ചതായും അറിയിച്ചു.കായിക പ്രേമികളെ ആവേശം കൊള്ളിക്കാൻ മുൻപ് നടത്തിയതിൽ നിന്നും വ്യത്യസ്തമായി ഈ പ്രാവശ്യം Tely Junction ബിരിയാണി ഓവർ എന്ന രസകരമായ ഒരു ആശയം പരിചയപെടുത്തും എന്ന് ടൂർണമെന്റ് ഡയറക്ടർ ഷബീർ മാളിയേക്കൽ അറിയിച്ചു.ഓരോ ഇന്നിങ്സിന്റെയും ആദ്യ ഓവർ ടെലി ജംഗ്ഷൻ ബിരിയാണി ഓവർ ആയിരിക്കും. പേര് പോലെ തന്നെ ഈ ഓവറിന് ചില പ്രത്യേകതകളും ഉണ്ട്. എന്ന് ടൂർണമെന്റ് ഡയറക്ടർ കൂട്ടിച്ചേർത്തു. അത് വരും ദിവസങ്ങളിൽ അറിയിക്കും എന്ന് സോഹാർ ഇലവൻ സ്ഥാപകൻ സിനോജ്
കുന്നുമ്മൽ അറിയിച്ചു.സോഹാർ ഇലവൻ ടീമിന്റെ മുഖ്യ പങ്കാളികളായ ബദ്ർ അൽ സമാ ഹോസ്പിറ്റൽ സോഹാർ ബ്രാഞ്ച് ടൂർണമെന്റ് നടത്തിപ്പിന് എല്ലാ വിധ ആശംസകൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ഷബീർ-95921747,
അർഷി-94931882