ന്യൂഡൽഹി : വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളിലാകും ഇവരുടെ മടക്കം എന്നാണ് നിലവിലെ വിവരം. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.