ദമ്മാം: ഇന്ത്യയിൽ വെയർ ഹൗസ്, ലോജസ്റ്റിക് മേലകളിൽ വലിയ നിക്ഷേപ സാധ്യതകളാണ് ഉള്ളതെന്ന് ഇന്ത്യാ സൗദി ബിസ്നസ്സ് നെറ്റ്്വർക്ക് വൈസ് പ്രസിഡൻറും ഇറാം ഗ്രൂപ്പ് സി.എം.ഡിയുമായ ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം, എസ്.ഐ.ബി.എൻ ദമ്മാം ഘടകത്തിെൻറ ഉൽഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക മേഖലകൾ ഉൽപടെ വൈവിധ്യ സമ്പത്തുകൾ ഉള്ള ഇന്ത്യയിൽ ഇതിനെ സുരക്ഷിതമായി സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ വിരളമാണ്. ഈ മേഖല വികസിപ്പിക്കുകയും, വിതരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നത് വൻ വികസന സാധ്യതകളാണ് തുറന്നിടുക. സ്റ്റോേറജ് മേലകളിൽ സൗദിയിൽ നിരവധി പരിചയസമ്പന്നരായ നിക്ഷേപകരുണ്ട്.അതുകൊണ്ട് ഇവർക്ക് ഇന്ത്യൻ വിപണിയിൽ വലിയ നിക്ഷേപ അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. ഇത് ഇരു രാജ്യങ്ങൾക്കും ഏറെ സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്റ്റോറേജ് സംവിധാനത്തിെൻറ അഭാവം ഇന്ത്യയിലെ കാർഷിക മേഖലയിൽ വൻ നഷ്ടങ്ങളാണ് പ്രതിവർഷം സൃഷ്ടിക്കുന്നത്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷെൻറ കണക്കനുസരിച്ച് 2013മുതൽ2016 വർഷങ്ങളിലെ തോട്ടവിള ഉൽപാദനത്തിെൻറ മൂല്യം 2,84,000 കോടി രൂപയായിരുന്നു.എന്നാൽ കൃത്യമായ സ്റ്റോറേജ് സംവിധാനം ഇല്ലാത്തതിനാൽ നഷ്ടപ്പെട്ടത് ഏകദേശം 31,500 കോടി രൂപയുടെ ഉൽപന്നങ്ങളാണ്.കന്നുകാലി ഉൽപാദമൂല്ല്യം 5.08 ലക്ഷം കോടി രൂപയുടേതായിരുന്നു.എന്നാൽ നഷ്ടമായത് 19000 കോടിയാണ്.ഈ മേലയിലെ അടിയന്തര നിക്ഷേപ സാധ്യതകളാണ് ഈ കണക്കുകളിലുടെ വ്യക്തമാകുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേയും, പ്രിൻസ് മുഹമ്മദ് ബിൻ സൽമാേൻറയും നേതൃത്വത്തിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ദൃഢത രൂപപ്പെട്ടിട്ടുണ്ട്.നിലവിലെ സാഹചര്യങ്ങൾ കൂടുതൽ അനുകൂല സാധ്യതകളാണ് തുന്നിടുന്നത്. ഇറാം ഗ്രൂപ്പിന് സൗദിയുടെ വ്യത്യസ്ഥ മേഖലകളിൽ വിജയകരമായി നിക്ഷേപം നടത്താൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിക്ഷേപ സാധ്യതകളെ പ്രോൽസാഹിപ്പിക്കുകയും, പുതിയ സംരംഭകർക്ക് ആത്മ വിശ്വാസം പകരുകയും, അവശ്യ പിന്തുണ നൽകുകയുമാണ് എസ്.ഐ ബി.എൻ െൻറ രൂപീകരണ ഉദ്ദേശം. 2020ൽ രൂപം കൊണ്ട നെറ്റ് വർക്കിെൻറ റിയാദ് ജിദ്ദ ഘടകങ്ങൾ നേരത്തെ രൂപീകരിച്ചിരുന്നു.
ഇന്ത്യയിൽ ലോജസ്റ്റിക്, സ്റ്റോറേജ് മേഖലകളിൽ വൻ നിക്ഷേപ സാധ്യതകൾ : ഡോ: സിദ്ദീഖ് അഹമ്മദ്
By: Mujeeb Kalathil