അബുദാബി:അബുദാബിയിലെ ബിഗ് ലോട്ടോ നറുക്കെടുപ്പിൽ 120 ലക്ഷം ദിർഹംസ് സ്വന്തമാക്കി മലയാളി കുടുംബം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരി കൃഷ്ണൻ വി. നായർ ആണ് ഒരുദിവസം കൊണ്ട് കോടീശ്വരനായി മാറിയത്.ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കഴിഞ്ഞ വർഷാ വസാനത്തെ(ഡിസംബർ) നറുക്കെടുപ്പാണിത്.
ഇന്ന് രാവിലെ ഹരിയുടെ ഭാര്യ നിഷ ലോട്ടറി അടിച്ചതായി ഹരിയെ ഫോണിൽ വിളിച്ചു പറ്റിച്ചിരുന്നു.എന്നാൽ നറുക്കെടുപ്പ് നടക്കുമ്പോൾ ആ ഭാഗ്യം കടന്നുവരുകയായിരുന്നു.ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടൻ അധികൃതർ ഹരികൃഷ്ണനെ ഫോണിൽ വിളിച്ചപ്പോൾ വിശ്വസിക്കാനാകാതെ സ്ത്ബ്ധനായി. ഭാര്യ നിഷ ഒരു ലോജിസ്റ്റിക് കമ്പനിയിൽ സപ്പോർട് സ്റ്റാഫ് ആണ്. ലോട്ടറി അടിച്ച വിവരം ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യ നിഷ വിശ്വസിച്ചില്ലന്നും തിരിച്ചു തമാശക്ക് പറ്റിക്കുകയാണെന്നും വിചാരിച്ചെന്നും ഹരി ഗൾഫ് പത്രത്തോട് പറഞ്ഞു.ഇന്നലെയും തമാശക്ക് തന്റെ ടിക്കെറ്റ് അടിക്കുമെന്ന് പറയുമായിരുന്നു എന്നും ഹരി പറഞ്ഞു.തങ്ങളുടെ സ്വപനങ്ങൾ നിർവഹിക്കാൻ ഇത് സഹായിക്കുമെന്നും ഡ്യൂട്ടി ഫ്രീക്ക് ഒരായിരം നന്ദിയും പറഞ്ഞു.ഹരിക്ക് ഹാർലി ബൈക്ക് വാങ്ങികൊടുക്കണമെന്നആഗ്രഹം ഇനിസാധിക്കണമെന്നും നിഷ പറഞ്ഞു. നാട്ടിലേ ഇരുകുടുംബങ്ങളെകുറിച്ചും മകനായ കരണിന്റെ പഠിപ്പിനെ കുറിച്ചും അവർ വാചാലയായി.