മനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫിക്ക് ബഹ്റൈനിൽ വൻ സ്വീകരണം .സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ട്രോഫി പ്രകാശനം ചെയ്തു.ഒക്ടോബർ അഞ്ചിന് ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി അഞ്ചു ഭൂഖണ്ഡങ്ങളിലെ 18 രാജ്യങ്ങളിലാണ് ട്രോഫി യാത്ര നടക്കുന്നത്. ഇന്ത്യയിൽനിന്ന് യാത്ര ആരംഭിച്ച ട്രോഫി ന്യൂസിലൻഡ്, ആസ്ട്രേലിയ,പാപ്വ- ന്യൂഗിനി, യു.എസ്.എ, വെസ്റ്റിൻഡീസ്, പാകിസ്താൻ,ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈത്ത് എന്നിവിടങ്ങളിലെത്തിച്ചിരുന്നു.ഞായറാഴ്ച രാവിലെ ലുലു ദാന മാളിലും ആരാധകർക്ക് ട്രോഫി കാണുവാനും ഫോട്ടോ എടുക്കുവാനും അവസരം നൽകിയിരുന്നു. വൈകീട്ട് നാലിന് ജുഫൈറിലെ അൽ നജ്മ ക്ലബിൽനിന്ന് റോഡ് ഷോ നടത്തിയിരുന്നു ആയിരകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഷോയിൽ പങ്കെടുത്തു.റോഡ് ഷോ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ സമാപിച്ചു.