കാണികളും അഭിനേതാക്കളായി അരങ്ങു തകർത്ത ‘ബിരിയാണി ” എന്ന നാടകം ഏറെ ശ്രദ്ദേയമായി ബഹ്‌റൈൻ കേരളീയ സമാജം പുസ്തകോത്സവുമായി ബന്ധപ്പെട്ട് സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിച്ചത്

ബഹ്‌റൈൻ : ബീഹാർ വിഭജനത്തിനു മുൻപ് തൊഴിൽ അന്വേഷിച്ചു കേരളത്തിലേക്ക് വന്ന ഗോപാൽ യാദവ് എന്ന തൊഴിലാളിയുടെ വിശപ്പിന്റെ രാഷ്ട്രീയം അന്വേഷിക്കുന്ന നാടകം കാണികളുടെ കണ്ണ് നനയിപ്പിച്ചു, ഇനി ഒരു വറ്റു ചോറുപോലും കളയില്ല എന്ന് പലരും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും. പട്ടിണികൊണ്ടു മരിച്ച ബസ്മതി എന്ന പെൺകുട്ടിയുടെ അച്ഛനോട് കേരളത്തിലെ ഒരു വിവാഹ ധൂർത്തിന്റെ ബാക്കിപത്രമായ ബിരിയാണി കുഴിച്ചു മൂടാൻ പറഞ്ഞത് കാണികൾക്കു ഒരു നൊമ്പരത്തോടു കൂടിയേ കാണാൻ കഴിഞ്ഞുള്ളു.

പ്രധാന വേഷമായ ഗോപാൽ യാദവിനെ അവതരിപ്പിച്ച രാഗേഷ് ബാലുശേരി അടിമുടി ഒരു അന്യസംസ്ഥാന തൊഴിലാളി ആയി, കൂടാതെ ഹസ്സനാർച്ച എന്ന കഥാപാത്രമായി വന്ന ദിനേശ് കുറ്റിയിൽ ആ വേഷം മികച്ചതാക്കി, സിനാൻ ആയി അഭിനയിച്ച ആർ ജെ പ്രവീൺ, രാമചന്ദ്രൻ ആയി അഭിനയിച്ച സജീവൻ കണ്ണപുരം ചെറുവേഷങ്ങളിൽ അജിത് അനന്തപുരി രാജേഷ് കോടോത് അനീഷ് ഗൗരി സുരേഷ് കർത്താ ബ്രിജേഷ് പറങ്ങൻ അശ്വതി ബ്രിജേഷ് പ്രേം വാവാച്ചി തുടങ്ങിയവരും നന്നായിരുന്നു.

പ്രസിദ്ധ കഥാകാരൻ ശ്രീ സന്തോഷ് ഏച്ചിക്കാനത്തിന്റെ അടുത്തിടെ ചർച്ചയായ കഥ ആയിരുന്നു ബിരിയാണി, വാക്കുകളിലെ തീവ്രത ഒട്ടും ചോരാതെ തന്നെ രംഗത്തു അവതരിപ്പിച്ചത് ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനവും ഡ്രാമ ക്ലബ് അംഗങ്ങളും ചേർന്നാണ്.

പ്രൊജക്ടർ ഉപയോഗിച്ചുള്ള സംവിധാന ശൈലി ആണ് നാടകത്തിൽ കണ്ടത്, ഒരു നിമിഷം ബീഹാറിലെ ഒരു കൽക്കരി പാടത്തേക്കു പോയ പ്രതീതി ഉണ്ടാക്കി ഷുക്കൂർ മിയയും ഗുണ്ടയും മാതംഗിയും ഒക്കെ സ്‌ക്രീനിൽ നിറഞ്ഞു നിന്നു, കാർത്തികെ സുന്ദര അനീഷ് റോൺ സ്മിത സന്തോഷ് എന്നിവരും നാടകത്തിന്റെ ഭാഗമായി

നാടകത്തിനു മുൻപ് നടന്ന ചടങ്ങിൽ പ്രശസ്ത തിയേറ്റർ ആർട്ടിസ്റ് ശ്രീ ഗിരീഷ് സോപാനം സംസാരിച്ചു, സമാജം പ്രസിണ്ടന്റ് ശ്രീ പീവി രാധാകൃഷ്ണപിള്ള അധ്യക്ഷൻ ആയിരുന്നു, എൻ കെ വീരമണി സ്വാഗതം ആശംസിച്ചു കലാവിഭാഗം കൺവീനർ ശിവകുമാർ
കൊല്ലോറോത് അനിൽ സോപാനം എന്നിവർ സംസാരിച്ചു. സമാജത്തിൽ ജൂൺ 23 നു അവതരിപ്പിക്കുന്ന അവനവൻ കടമ്പ എന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് കൈമാറുന്ന ചടങ്ങും നടന്നു