പിറന്നാൾ ആഘോഷം ജീവകാരുണ്യ പ്രവർത്തനത്തിലൂടെ

തിരുവനന്തപുരം : കോവിഡ് എന്ന മഹാമാരി ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്റെ എൺപതാം പിറന്നാൾ സമൂഹനന്മ്മക്കായി പ്രവർത്തിച്ചുകൊണ്ടാണ് ഇന്ന് നടരാജൻ, ബിജു സ്റ്റോർ – കാരേറ്റ് ആഘോഷിച്ചത്. നിരവധി പേർ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചെത്തുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇന്ന് മുഴുവൻ അദ്ദേഹം വ്യാപൃതനായിരുന്നു. പി. പി. കിറ്റുകളും, ആവശ്യങ്ങൾ അറിഞ്ഞ് മുന്നൂറോളം ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുകയുണ്ടായി. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക സംഭാവനയായും നൽകി.

കിറ്റ് വിതരണ പരിപാടികൾ സ്ഥലം എം.ൽ. എ., ഓ.സ്. അംബിക ഉൽഘാടനം ചെയ്തു. ഇനിയും ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ നടരാജൻ ചേട്ടന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പിറന്നാൾ ആശംസകൾ അർപ്പിച്ച് എം.ൽ.എ. തന്റെ ഉൽഘാടനപ്രസംഗത്തിൽ പറയുകയുണ്ടായി. ചടങ്ങുകളെല്ലാം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് നടത്തപ്പെട്ടത്. പഞ്ചായത്തു പ്രസിഡന്റ്‌ ശ്രീ കബീർ, പഞ്ചായത്തു മെമ്പർമ്മാർ, വ്യാപാരി വ്യവസായി അസോസിയേഷൻ ഭാരവാഹികൾ/ മെമ്പർമാർ കൂടാതെ നാട്ടിലെ വിവിധ തുറകളിലുള്ള അനേകം പേർ ചടങ്ങുകളിൽ പങ്കെടുത്തു.