ബഹ്റൈൻ : കേരളീയ സമാജം കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്കു മടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി ഏർപ്പെടുത്തുന്ന നാലു ചാർട്ടേഡ് വിമാനങ്ങൾക്കു അനുമതി ലഭിച്ചു . ഗൾഫ് എയറിന്റെ രണ്ട് വിമാനങ്ങൾ രാത്രി 8.30നും 11.30നും കൊച്ചിയിലേക്ക് പുറപ്പെടും. എന്നാൽ സർവീസ് നടത്താൻ അനുമതി ലഭിച്ചിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് രണ്ടു വിമാനങ്ങൾ വൈകുവാൻ സാധ്യത . എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് ബഹ്റൈനിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതാണ് കാരണമായി പറയപ്പെടുന്നത് . ഉച്ചക്ക് 12ന് കോഴിക്കോട്ടേക്കും 2.10ന് കൊച്ചിയിലേക്കും ആണ് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് ഇറങ്ങാനുള്ള അനുമതിക്കായി ശ്രമം തുടരുകയാണെന്ന് സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞുനാല് വിമാനങ്ങളിലുമായി 694 പ്രവാസികളാണ് നാട്ടിലേക്ക് ബഹ്റിനിൽ നിന്നും നാട്ടിലേക്കു യാത്ര തിരിക്കുന്നത്