ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരളീയ സമാജം നടത്തുന്ന ദേവിജി – ബി കെ എസ് ബാലകലോത്സവത്തിനു ഈ മാസം ഒൻപതിന് രാത്രി ഏഴിന് സമാജത്തിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം വ്യക്തിഗത ഇനങ്ങളിൽ കേരളത്തിൽ നിന്നും മറ്റുള്ള സംസഥാനങ്ങളിൽ നിന്നും ബഹറിനിൽ അധ്യയനം നടത്തുന്ന കുട്ടികൾക്കും ഗ്രൂപ്പ് ഇനങ്ങളിൽ വിദേശിയരായ കുട്ടികൾക്കും പങ്കെടുക്കാം. മുപ്പതു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ നാനൂറിൽ പരം കുട്ടികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, മുരളീധരൻ തമ്പാൻ, മധു പി നായർ, വിനൂപ് കുമാർ, സജു കുമാർ, ഹരീഷ് മേനോൻ, വിനു വേലി യിൽ എന്നിവർ പങ്കെടുത്തു.