മനാമ : ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ജി സി സി കലോത്സവത്തിന്റെ ഫിനാലയും മെയ് ദിന ആഘോഷവും മെയ് ഒന്നിന് സമാജത്തിൽ വച്ച് നടക്കുമെന്ന് സമാജം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവയും , കേരള ആരോഗ്യ മന്ത്രി വീണ ജോർജും ചടങ്ങിൽ മുഖ്യാതിഥികൾ ആയിരിക്കുമെന്നും ദേവ്ജി കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടർ ജൈയ്ദീപ് ഭാര്തജി വിശിഷ്ട അതിഥിയായിരിക്കുമെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‍ണ പിള്ള വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 100 വ്യക്തിഗത മത്സര ഇനങ്ങളിൽ 60 ഗ്രൂപ്പുകളിലുമായി ആയിരത്തിലധികം കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത് . സമാജം അംഗംങ്ങൾ ആയ ബിനു വേലിയിൽ . നൗഷാദ് ചെരിയിൽ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം വളണ്ടിയർമാരാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത് . സമാജം മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് അന്നേ ദിവസം നടക്കും .