ബഹ്‌റൈൻ : കേരളീയ സമാജം വനിതാ വിഭാഗം ധനസഹായം കൈമാറി .
കൊറോണ കാലഘട്ടത്തിൽ ജോലി നഷ്ടപ്പെടുകയും , ആരോഗ്യപരമായ കാരണങ്ങളാൽ ബുദ്ധിമുട്ടുകയും ചെയ്തിരുന്ന യുവതിക്ക് ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ധനസഹായം നൽകി .
ചടങ്ങിൽ ബി.കെ.എസ് വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാർ ധനസഹായം കൈമാറി .കൂടാതെ മറ്റു വനിതാ വിഭാഗം അംഗങ്ങൾ ആയ ബ്രിന്ദ രാജേഷ് , രജുല ചന്ദ്രൻ , സാമൂഹ്യ പ്രവർത്തകർ ആയ സുധി പുത്തെൻവേലി , അമൽ ദേവ് , ശ്രീജിത്ത് ഫറോക്ക് എന്നിവരും പങ്കെടുത്തു .