ബഹ്‌റൈൻ കേരളീയ സമാജം ടൈലോസ് അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം

ബഹ്‌റൈൻ : കേരളീയ സമാജം  ടൈലോസ് അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മെയ്  31  ആം  തീയതി  രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട  എം എൽ  എ  അനിൽ  അക്കരെ നിർവ്വഹിക്കുന്നു .  തൃശ്ശൂർ മുളക്കുന്നത്ത് കാവ്  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി   ബിന്ദു  ബെന്നി,വാർഡ്  മെമ്പർ  മേരി ഗ്രേസി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും .
തൃശ്ശൂർ മുളക്കുന്നത്ത്  പഞ്ചായത്തിലുള്ള  കിഡ്‌നിക്ക് അസുഖം ബാധിച്ച നിർദ്ധനനായ സാജന്  ആണ്‌ ഈ പ്രാവശ്യത്തെ  ബി കെ എസ് ഭവന പദ്ധതിയിലൂടെ വീടൊരുങ്ങിയത് . സമാജം അംഗം ശ്രീ  ഒ എം അനിൽ കുമാർ ആണ്  വീടിനായുള്ള  സ്ഥലം  സൗജന്യമായി നൽകിയത് .ബഹ്‌റൈൻ കേരളീയ സമാജം പണികഴിപ്പിക്കുന്ന  24 മത്തെ വീടാണ്  തൃശ്ശൂരിൽ പണികഴിപ്പിച്ചത് . ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള സാജനും കുടുംബത്തിനും ആശംസകൾ അറിയിച്ചു .