ബഹ്‌റൈൻ : കടുത്തചൂടിൽ തൊഴിലിടങ്ങളിൽജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്ന സേവന പദ്ധതിയായ BKSF & BMBF HELP & DRINK 2021 ന് നാളെ മുതൽ തുടക്കം കുറിക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ നാളുകളിൽ ഈ പദ്ധതിക്ക് പിന്തുണ നൽകിയവരോട് പ്രത്യേക നന്ദി അറിയിക്കുന്നതായും പിന്നണിയിൽ പ്രവർത്തിച്ചവർ പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകി ആണ് പദ്ധതി ആവിഷ് കരിച്ചിരിക്കുന്നതു . പദ്ധതിയുടെ ഭാഗമായി പ്രവർത്തകർ സൈറ്റുകളിൽ നേരിട്ടെത്തി പഴ വർഗ്ഗങ്ങളും കുടിവെള്ളവും തൊഴിലാളികൾക്ക് വിതരണം ചെയ്യും .