ബി കെ എസ് എഫ് ഹെല്പ് & ഡ്രിങ്ക് 2022

ബഹ്‌റൈൻ : ബി കെ എസ് എഫ് (BKSF) സേവന കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ

പവിഴ ദ്വീപിൽ കഠിനമായ ചൂടുകാലത്ത് തൊഴിലെടുക്കുന്ന തൊഴിൽ ശാലകളിലെ തൊഴിലാളികൾക്ക് വേണ്ടി നടത്തിവരുന്ന എട്ടാമത് BMBF HELP & DRINK സയ്യിദ് ഫക്റുദ്ദ്രീൻ തങ്ങൾ ഉൽഘാടനം ചെയ്തു .
ബി കെ എസ് എഫ് പ്രവർത്തകർ നേരിട്ടെത്തി വിധ തൊഴിൽ സൈറ്റുകളിൽ ചൂടുകാലത്തു തൊഴിലാളികൾക്ക് വെള്ളവും പഴ വർഗ്ഗങ്ങളും നൽകുന്നതാണ് പദ്ധതി . ഉത്ഘാടന ചടങ്ങിൽ ബഷീർ അമ്പലായി, നെജീബ് കടലായി, മൂസ്സഹാജി അജീഷ്അൻവർ കണ്ണൂർ , ലെത്തീഫ് മരക്കാട്ട്, മൻസൂർ, മനോജ് വടകര, നെജീബ് കണ്ണൂർ, സെലീം മമ്പ്ര മണികുട്ടൻ, ശ്രീജൻ എന്നിവർ നേതൃത്വം നൽകി
അർഹതപ്പെട്ടവരിൽ കഴിഞ്ഞ 7 വർഷങ്ങളിലായി ബഹ്റൈനിൽ ആദ്യമായി സേവന കർമ്മ പദ്ധതി നടപ്പിലാക്കിയതും ബഹ്റൈൻ മലയാളി ബിസിനസ് ഫോറമാണ് വിവിധ മന്ത്രാലയങ്ങളിലെയും സ്വദേശി വിദേശികൾക്കിടയിലും ഏറെ പ്രശംസാ പാത്രമാവുകയും ഈ കാലയളവിൽ ചെയ്തിട്ടുണ്ട് .വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും പിന്നീട് ഈ മാതൃകയിൽ മുന്നോട്ട് വരികയും ജീവകാരുണ്യ സേവനപാതയിൽ ഈ മഹത്തായ കർമ്മങ്ങൾ നടപ്പിലാക്കുന്നതിൽ ഏറെ ചാരിതാർത്യമുണ്ടന്ന് ഫോറം വാർത്താ കുറിപ്പിൽ അറിയിച്ചു.