BKSF “ഒരു കിറ്റ് ഒരു കൈത്താങ്ങ്” ഉൽഘാടനം നടന്നു

മനാമ : ബഹ്റൈൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം ഒരു കിറ്റ് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി ഈ കോവിഡ് മഹാമാരിയിൽ സ്വദേശി വിദേശികൾക്ക് അത്താണിയായി കഴിയുന്ന രീതിയിൽ സഹജീവികളെ സംരക്ഷികുക എന്ന ദൗത്യത്തിന്റെ ഭാഗമായി നടത്തുന്ന കിറ്റുകളുടെ ഔദ്യോഗിക ഉൽഘാടനം BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ കൺവീനർ ശ്രീ. ഹാരിസ് പഴയങ്ങാടി ചാരിറ്റി കൺവീനർ അൻവർ കണ്ണൂരിന് കിറ്റ് നൽകികൊണ്ട് കൊണ്ട് ഉൽഘാടനം നിർവഹിച്ചു.മനാമ കെ സിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ BKSF രക്ഷാധികാരികളായ സുബൈർ കണ്ണൂർ ,ബഷീർ അമ്പലായി ,നജീബ് കടലായി എന്നിവരുടെ സാന്നിധ്യത്തിൽ , നുബിൻ അൻസാരി , സൈനൽ കൊയിലാണ്ടി
നജീബ് കണ്ണൂർ , നൗഷാദ് പൂനൂർ , എന്നിവർ ഓൺലൈൻ സംവിധാനത്തിലൂടെ നിയന്ത്രിച്ചു.വിവിധ മേഘലയിലുള്ള അർഹതപ്പെട്ടവർക്ക് കിറ്റുകൾ എത്തിക്കുവാനുള്ള സംവിധാനവും ഏർപ്പെടുത്തി.കിറ്റുകൾ നൽകിയ സുമനസ്സുകൾക്ക് BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ഏറെ കടപ്പാടും നന്ദിയും അർപ്പിച്ചു .കിറ്റുകൾ ആവശ്യമുള്ളവർക്ക് താഴെ കാണിച്ച നമ്പറിൽ ഏത് സമയത്തും ബന്ധപ്പെടാവുന്നതാണ്
39614255
33614955
38899576
33040446