മനാമ : ബി കെ എസ് എഫ് (ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം) ബഹ്‌റൈനിൽ റമദാനോടനുബന്ധിച്ച് ആദ്യ ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം ഉദാരാമതിയായ സ്വദേശി വനിതയിൽ നിന്ന് ബി കെ എസ് എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ഭാരവാഹികൾ സ്വീകരിച്ചു. ഇന്ന് കാലത്ത് 10 മണിക്ക് ട്യൂബ്ലി ആസ്ഥാനത്ത് നടന്ന വിപുലമായ മായ ചടങ്ങിൽ രക്ഷാധിക്കാരി ബഷീർ അമ്പലായി കൺവീനർ ഹാരിസ് പഴയങ്ങാടി ഉപദേശക സമിതി അംഗം നജീബ് കടലായി ജോയിൻ കൺവീനർ ലത്തീഫ് മരക്കാട്ട് റിലീഫ് കമ്മറ്റി കൺവീനർ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അസീൽ മുസ്തഫ, ഗംഗൻ തൃക്കരിപ്പൂർ, സലീം നമ്പ്ര, മണിക്കുട്ടൻ, സൈനൽ കൊയിലാണ്ടി, നൗഷാദ് പൂനൂർ, സലിം അമ്പലായി, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, റാഷിദ് കണ്ണങ്കോട്ട്, നജീബ് കണ്ണൂർ, ഇല്ല്യാസ് എന്നിവർ പങ്കെടുത്തു. വിവിധ മേഖലയിൽ അർഹതപ്പെട്ടവർക്കുള്ള വിതരണം ഇന്ന് ആരംഭിച്ചു.
സഹായം ആവശ്യമുള്ളവർ 33614955, 33040446, 38899576, 33015579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം .