സോഹാർ : O I C C സോഹാർ റീജണൽ കമ്മറ്റിയും ബദറുൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പും സംയുക്ത മായി നടത്തുന്ന രക്തദാനവും മെഡിക്കൽ കേമ്പും ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 3 മണിവരെ സോഹാർ ബദറുൽ സമ ഹോസ്പിറ്റലിൽ വെച്ചു നടത്ത പെടുന്നു.മെഡിക്കൽ ചെക്കപ്പിലും രക്‌തദാനത്തിലും പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും മറ്റു പരിശോധനകൾക്കും നിശ്ചിത കാലയളവിൽ മുപ്പത് ശതമാനത്തോളം ഇളവ് ലഭിക്കുമെന്ന് ബദറുൽ സമ സോഹാർ ബ്രാഞ്ച് ഹെഡ് മനോജ് കുമാർ പറഞ്ഞു.ശൈത്യകാല രോഗങ്ങൾക്കും മറ്റു പരിശോധനകൾക്കും ജനറൽ ഡോക്ടറുടെ സേവനം ലഭ്യമാകും എന്നും എക്സ് റേ ആവശ്യമായവർക്ക് സൗജന്യമായി അനുവാദിക്കുമെന്നും സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്
റെജി മണ്ണാർക്കാട് 99515884 സുനിൽ ഡി ജോർജ് 99065943