ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം രക്തദാനത്തിന്റെ മഹത്വവും ആവശ്യകതയും മനസ്സിലാക്കി സംഘടിപ്പിച്ചുവരുന്ന സിംപോണിയ രക്തദാന ക്യാമ്പ് ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് ലോക ആരോഗ്യ സംഘടനയുടെ 2021 വർഷത്തെ രക്തദാന ദിനത്തിന്റെ സ്ലോഗനായ “Give blood and keep the world beating” എന്ന സന്ദേശവുമായി ജൂണ് 11ന് സൽമാനിയ മെഡിക്കൽ കോമ്പ്ലെക്സിലെ സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സിംപോണിയ’21 എന്ന പേരിൽ നടത്തിയ ഇരുപതത്തിരണ്ടാമത് രക്തദാനക്യാമ്പിൽ 75ൽപരം അംഗങ്ങൾ പങ്കെടുത്തു. യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ.ഫാ. ബിജു ഫിലിപ്പോസ്, ലേ. വൈസ് പ്രസിഡന്റ് ശ്രീ. ബിബു എം ചാക്കോ, സെക്രട്ടറി ഗീവർഗീസ് കെ ജെ, ട്രഷറർ പ്രമോദ് വർഗ്ഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.