അബുദാബി :മദ്യക്കച്ചവട തർക്കത്തിൽ മരിച്ച ഏഷ്യക്കാരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം (ബ്ലഡ്മണി) നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ 2 പ്രതികളാണു തുക നൽകേണ്ടത്.അനധികൃതമായി മദ്യക്കച്ചവടം നടത്തിവന്ന 2 സംഘങ്ങൾ തമ്മിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇയാളെ മർദിച്ചുക്കൊന്നു മുസഫ വ്യവസായ മേഖലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചു.കൂടെയുള്ള മറ്റൊരാളെയും തല്ലിച്ചതച്ചെങ്കിലും ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടതാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറംലോകം അറിഞ്ഞത്.
Home GULF United Arab Emirates മദ്യക്കച്ചവട തർക്കത്തിനിടെ മരിച്ച ഏഷ്യക്കാരന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം