ബഹ്‌റൈന്‍: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സഹകരണത്തോടെ BMBF ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം യൂത്ത്‌വിംഗും ലേഡീസ് വിംഗും ചേര്‍ന്ന് ബോധവല്‍ക്കരണ സെമിനാറും സൗജന്യ വൈദ്യ പരിശോധനയും അന്താരാഷ്ട്ര വനിതാ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടി വര്‍ധിച്ച ജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.
ഷിഫില്‍ നടന്ന പരിപാടി ബിഎംബിഎഫ് പ്രസിഡന്റ് ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ അധ്യക്ഷനായി. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സിഇഒ ഹബീബ് റഹ്മാന്‍, ലോക കേരള സഭാഗം എസ്‌വി ജലീല്‍, സാമൂഹ്യ പ്രവര്‍ത്തകരായ ചെമ്പന്‍ ജലാല്‍, ഇബ്രാഹിം അദ്ഹം, വേണു ഗോപാല്‍, ഗഫൂര്‍ കയ്പമംഗലം, റാഷിദ് കണ്ണങ്കോട്ട് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ബിഎംബിഎഫ് ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി സ്വാഗതവും ക്യാമ്പ് കോ ഓർഡിനേറ്റർ കാസിം പാടത്തകായില്‍ നന്ദിയും പറഞ്ഞു.
ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ് വനിതാ ദിന സന്ദേശം നല്‍കി. തുടര്‍ന്ന് കേക്ക് മുറിച്ച് വനിതാ ദിനം ഉദ്ഘാടനം ചെയ്തു. ഐശ്വര്യ അവതാരികയായി.
ബോധവല്‍ക്കരണ സെമിനാറില്‍ ‘ജീവിത ശൈലീ രോഗങ്ങള്‍’ എന്ന വിഷയത്തില്‍ ഡയബറ്റോളജിസ്റ്റും സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിനുമായ ഡോ. ബിജു മോസസ്, ‘ഹൃദയാഘാതം ലക്ഷണങ്ങളും കാരണങ്ങളും’ എന്ന വിഷയത്തില്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. മനു ഭാസ്‌കറും സംസാരിച്ചു. റഹ്മത്ത് അബദുല്‍ റഹ്മാന്‍ അവതാരികയായി.
മെഡിക്കല്‍ ക്യാമ്പില്‍ വന്‍ തിരക്കാന്ന് അനുഭവപ്പെട്ടത് . രാവിലെ 7.30 മുതല്‍ ഉച്ച് 1 വരെ നീണ്ട ക്യാമ്പ്.425 പേര്‍ പങ്കെടുത്തു. കാര്‍ഡിയോളജിസ്റ്റ് ഡോ. മനു ഭാസ്‌കര്‍, ജനറല്‍ ഫസിഷ്യന്‍മാരായ ഡോ. നിജേഷ് മേനോന്‍, ഡോ. ജിബി കോശി എന്നിവര്‍ വൈദ്യ പരിശോധനക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, ബ്ലഡ് ഷുഗര്‍ എന്നീ സൗജന്യ ലാബ് പരിശോധനകള്‍ നടത്തി. കാര്‍ഡിയോളജിസ്റ്റ് നിര്‍ദേശിച്ചവര്‍ക്ക് സൗജന്യമായി ഇസിജിയും നല്‍കി. ലാബ് പരിശോധനകളില്‍ വ്യതിയാനം കാണുന്നവര്‍ക്ക് ഒരാഴചക്കകം ഒരു കണ്‍സള്‍ട്ടേഷന്‍ സൗജന്യമാണ്. കൂടാതെ തുടര്‍ ലാബ് ടെസ്റ്റുകളില്‍ 20 ശതമാനം ഡിസ്‌കൗണ്ടും നല്‍കും.
മെഡിക്കല്‍ ക്യാമ്പിന് അന്‍വര്‍ കണ്ണൂര്‍,മണികണ്ഠൻ, മൊയ്തീൻ ഹാജി. ഷെമീർ ഹംസ, അജീഷ്.സനു. ജിത്തു. മന്‍സൂര്‍, മൂസഹാജി, ആനന്ദ്, സഅദത്ത്, ഷിഫ ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഐസിആര്‍എഫ ചെയര്‍മാന്‍ അരുള്‍ ദാസ്, സാമൂഹ്യ പ്രവര്‍ത്തകരായ അബ്രഹാം ജോൺ, റിയാസ് തരിപ്പയിൽ .അനീഷ് കെ വി.അശറഫ് മായഞ്ചേരി. ജ്യോതി മേനോൻ. നാസർ മഞ്ചേരി, സേവി മാത്തുണ്ണി, വര്‍ഗീസ് കാരയ്ക്കല്‍, സല്‍മാനുല്‍ ഫാരിസ് .സന്ദീപ്. തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ പതിനഞ്ചാമത് വാര്‍ഷിക കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി പറഞ്ഞു.