ബി എം ബി എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ഒൻപതാം വർഷത്തിലേക്ക്

gpdesk.bh@gmail.com

ബഹ്‌റൈൻ : കടുത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഹെല്പ് ആൻഡ് ഡ്രിങ്ക് പദ്ധതിയുമായി ബി എം ബി എഫ് . ദാഹജലം പാനീയങ്ങൾ പഴവർഗങ്ങൾ പ്രാതൽ ഭക്ഷണങ്ങൾ വരെ എത്തിച്ച് കൊണ്ട് 2015 ൽ ബഹ്റൈൻ സമൂഹത്തിൽ ആദ്യമായി തുടക്കം കുറിച്ച പദ്ധതിയാണിത് . അന്തരീക്ഷ തപം ഉയർന്ന സാഹചര്യത്തിൽ ഈ വര്ഷത്തെ പരിപാടിക്ക് ഈ മാസം പതിനാലിന് തുടക്കം കുറിക്കുമെന്നു  സംഘാടകർ വ്യക്തമാക്കി . കഴിഞ്ഞ 8 വർഷങ്ങളായി നടത്തിയ പ്രവർത്തനം ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളിലെയും സ്വദേശി വിദേശികളുടെയും ഇടയിൽ വ്യത്യാസമില്ലാത്ത ഏറെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് . കഴിഞ്ഞ വർഷങ്ങളിലായി സഹകരിച്ച ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിനോടും സ്ഥാപനങ്ങളോടും വ്യക്തികളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഭാരവാഹികൾ വ്യക്തമാക്കി .