ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്

മനാമ : ബഹ്റൈനിൽ കടുത്ത ഉഷ്ണകാലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി ഭക്ഷണവും പാനീയങ്ങളും നൽകുന്ന ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് എന്ന ജീവകാരുണ്യ പദ്ധതി പത്താം വർഷത്തിലേക്കു . ബഹ്റൈനിൽ ആദ്യമായി ആണ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മാ ആയ ഒരു കൂട്ടായ്മ ബി എം ബി എഫ് നടപ്പിലാക്കിയത് . ലക്ഷകണക്കിന് തൊഴിലാളികൾക്ക് സഹായമെത്തിക്കുവാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു . ഇത്തവണ പത്താം വാർഷികം ബഹ്റൈനിലെ ഏറ്റവും വലിയ തൊഴിലാളികൾ ജോലി ചെയ്യുന്ന തൂബ്ലിയിലെ സിബാർകോയിൽ വേദിയായി.തൊഴിലാളി സഹോദരന് ആദ്യ ഭക്ഷണ കിറ്റ് നൽകി ക്യാപിറ്റൽ ഗവർണറേറ്റ് ഫോളോ അപ് ഡയറക്ടറും സാമൂഹ്യ രംഗത്തെ പ്രമുഖനുമായ യൂസഫ് യാഖൂബ് ലാറി ഉൽഘാടനം നിർവഹിച്ചു . ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ സംഘടനാ ഭാരവാഹികളും സിബാർകോ ഓഫീസ് ജീവനക്കാരും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും മാധ്യമപ്രവർത്തകരും പങ്കെടുത്തു . ഇതോടൊപ്പം തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു .