ബഹ്റൈൻ : പ്രവാസി മലയാളികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹൃദയസ്തഭനമരണം ഏറെകൂടിവരുന്ന സാഹചര്യത്തിൽ ബി എം ബി എഫ് ( ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ) & യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പതിനഞ്ചാമത് വാർഷിക കർമ്മ പദ്ധതിയുടെ ഭാഗമായി സാധാരണക്കാരുടെ പ്രമുഖ ആതുരാലയമായ ബഹ്റൈന്റെ ഹൃദയഭാഗമായ മനാമയിലെ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി കൈകോർത്ത് പ്രവാസി കുടുംബങ്ങളെ ബോധവൽകരിക്കാനും ആരോഗ്യപരിപാലനത്തിനുള്ള സൗജന്യ പരിശോധനയും പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ മാർച്ച് 8 വെള്ളിയാഴ്ച 7.30 am മുതൽ 11.30 am വരെ ശിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടത്തുമെന്നു അധികൃതർ അറിയിച്ചു