കാണാതെ പോയ മൂന്ന് മീൻപിടുത്തക്കാരെ കണ്ടെത്തി

oman-02
ഒമാൻ കടൽ തീരം ഒരു ഫയൽ ചിത്രം

സോഹാർ : കാണാത്ത പോയ മത്സ്യത്തൊഴിലാളികളെ റോയൽ ഒമാൻ പോലീസ് കണ്ടെത്തി , മീൻപിടിക്കാൻ പോയ മൽസ്യ തൊഴിലാളികൾ കടലിൽ കുടുങ്ങുകയായിരുന്നു,ചൊവാഴ്ച രാവിലെ ചരക്കുമായി തിരിച്ചെത്തേണ്ടിയിരുന്ന ഇവർ എത്താതിരുന്നതിനെ തുടർന്ന്, ഒരു ദിവസം കൂടി കാത്തിരുന്ന് ഇന്നലെ ആണ് കാണ്മാനില്ല എന്ന പരാതി ലഭിച്ചത് ,തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് നോർത്ത് ബാത്തിനയിൽ നിന്നും കണ്ടെത്തിയത് .മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് റോയൽ ഒമാൻ പോലീസ് ടിറ്ററിൽ കുറിച്ചു.