ലഹരി ഉപയോഗം, മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ചു, ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ്. വാഹനത്തിൽ ഹെറോയിൻ ഉപയോഗിക്കാൻ യുവാവിന് സൗകര്യമൊരുക്കുകയും അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിച്ച അയാളുടെ മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിക്കുകയും ചെയ്ത ഏഷ്യക്കാരനായ ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതിക്ക് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും വിധിച്ചത്.കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. മരിച്ചയാളുടെ മൃതദേഹം ജബൽ അലി ഇൻഡസ്‌ട്രിയൽ ഏരിയയിലെ മണൽത്തട്ടിൽ ഒരു ട്രക്ക് ഡ്രൈവറാണ് കണ്ടെത്തിയത്. ദുബായ് പൊലീസിലെ സിഐഡി അന്വേഷണസംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പ്രതി മൃതദേഹം മരുഭൂമിയിലേക്ക് കൊണ്ടുവരുന്നതും അത് ഉപേക്ഷിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടുന്നതും കണ്ടെത്തുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ചെയ്തു ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്തും