അജ്മാൻ ∙ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സാഹിത്യ വിഭാഗം വെള്ളിയോടന്റെ ‘പരാജിതരുടെ വിശുദ്ധ ഗ്രന്ഥം’ എന്ന നോവൽ ചർച്ച ചെയ്തു. വെള്ളിയക്ഷരങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഐഎസ്സി പ്രസിഡന്റ് ജാസിം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ട നോവലാണ് പരാജിതരുടെ വിശുദ്ധ ഗ്രന്ഥം. ഇന്ത്യൻ യുവാവിന്റെയും പാകിസ്ഥാൻ യുവതിയുടെയും പ്രണയത്തിന്റെ പശ്ചാത്തലത്തിൽ വർത്തമാന കാല രാഷ്ട്രീയാവസ്ഥകളോട് മുഖാമുഖം നിൽക്കുന്നതാണ് ഈ നോവലെന്ന് എഴുത്തുകാരൻ ഇ.കെ. ദിനേശൻ പറഞ്ഞു.
തമിഴ് എഴുത്തുകാരായ ആസിഫ് മീരാൻ, ശ്രീരോഹിണി, മലയാള എഴുത്തുകാരായ അസി, സിറാജ് നായർ, പ്രവീൺ പാലക്കീൽ, ലൂക്കോസ് തോമസ്, അനൂജ സനൂബ്, ഹമീദ് ചങ്ങരംകുളം, ബഷീർ മുളിവയൽ, അജിത് വള്ളോളി, ജോയിന്റ് സെക്രട്ടറി ലേഖ, ട്രഷറർ ടി.ബി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
ജയശ്രീ രാജ് മോഡറേറ്ററായിരുന്നു. പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘സ്റ്റാർ കാണ്ട് ഷൈൻ വിതൗട് ഡാർക്നെസ്’ എന്ന ഡോക്യമെന്ററിയുടെ പ്രദർശനവും നടന്നു. പ്രിയനന്ദനൻ, റസി സലീം എന്നിവർ ഓൺലൈനിൽ സദസ്സുമായി സംവദിച്ചു.