ബഹ്‌റൈൻ∙ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പെങ്കടുത്തു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എൻ.കെ.വീരമണി, ഡി.സലിം, കെ.സി.ഫിലിപ്പ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. എം.കെ.രാഘവൻ എം.പി. പുസ്തമേള സന്ദർശിച്ചു. ചെറുകഥാ മത്സരത്തിൽ അമ്പതോളം പേർ പെങ്കടുത്തു. മികച്ച രചനകൾക്ക് മേയ് 26ന് നടക്കുന്ന സാഹിത്യക്യാമ്പിൽ സമ്മാനങ്ങൾ നൽകും. ഇത് സമാജം പ്രസിദ്ധീകരണമായ ‘ജാലക’ത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. സമാജം വായനശാലയുടെ പുസ്തകശേഖരണ കൗണ്ടർ തുറന്നിട്ടുണ്ട്. ഇതിലേക്ക് നിരവധി പേർ പുസ്തകങ്ങൾ നൽകിയതായി ലൈബ്രേറിയൻ വിനയചന്ദ്രൻ പറഞ്ഞു.ഇന്ന് വൈകിട്ട് മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം നടക്കും. സാഹിത്യക്വിസും സംഘടിപ്പിച്ചിട്ടുണ്ട്.