മനാമ : ബഹ്റൈനിൽ സിനോഫാം വാക്സിൻ സ്വീകരിച്ച അമ്പതു വയസു കഴിഞ്ഞ പൗരന്മാർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാവുന്നതാണെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു . സിനോ ഫാം വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച മൂന്നു മാസം പൂർത്തിയായവർക്ക് ബി വെയർ ആപ്പിൽ ലഭിക്കുന്ന പച്ച നിറത്തിലുള്ള ലോഗോ മഞ്ഞ നിരത്തിലേക്ക് മാറ്റപ്പെടും എന്നാൽ ഇവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചാൽ മാത്രമേ വീണ്ടും പച്ച നിറം ലഭിക്കുകയുള്ളു . വാക്സിൻ സ്വീകരിക്കുന്നതിലൂടെ വൈറസ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുടെ അളവ് കുറക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .